ഓമശ്ശേരി പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്യുന്നു.

ഓമശ്ശേരി: കേരകർഷകർ നിരവധി പ്രതിസന്ധികൾക്ക്‌ നടുവിലാണെന്നും പ്രശ്നങ്ങൾക്ക്‌ ശാശ്വതമായ പരിഹാരമുണ്ടാക്കാൻ കേന്ദ്ര-കേരള സർക്കാറുകൾ മുന്നിട്ടിറങ്ങണമെന്നും ഡോ:എം.കെ.മുനീർ എം.എൽ.എ.അഭിപ്രായപ്പെട്ടു.തേങ്ങയുടെ വിലക്കുറവും വളത്തിന്റേയും മറ്റും വില വർദ്ധനവും കേരകർഷകർക്ക്‌ എന്നും വെല്ലുവിളിയായി മാറുകയാണ്‌.വിളവെടുപ്പ്‌ തൊഴിലാളികളുടെ കൂലി കൂടിയാവുമ്പോൾ പ്രശ്നം ഗുരുതരമാവുന്നു.കേരഗ്രാമം പോലോത്ത പദ്ധതികൾ കർഷകർക്ക്‌ വലിയ ആശ്വാസമാവുന്നുണ്ട്‌.കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങുമെന്നും അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.ഓമശ്ശേരി പഞ്ചായത്തിനനുവദിച്ച്‌ കിട്ടിയ കേരഗ്രാമം പദ്ധതി ഓമശ്ശേരിയിൽ ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.കൃഷി ഓഫീസർ പി.പി.രാജി കേരഗ്രാമം പദ്ധതി വിശദീകരിച്ചു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,ബ്ലോക്‌ പഞ്ചായത്തംഗങ്ങളായ എസ്‌.പി.ഷഹന,ടി.മഹ്‌റൂഫ്‌,പഞ്ചായത്തംഗം പി.കെ.ഗംഗാധരൻ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,കേര ഗ്രാമം പദ്ധതി പ്രസിഡണ്ട്‌ യു.കെ.അബു ഹാജി,ജന:സെക്രട്ടറി റെജി ജെ.കരോട്ട്‌,പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ,വിവിധ സംഘടനാ പ്രതിനിധികളായ കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ,യു.കെ.ഹുസൈൻ,പി.വി.സ്വാദിഖ്‌,ടി.ശ്രീനിവാസൻ,ബേബി മഞ്ചേരിൽ,എ.കെ.അബ്ദുല്ല,ഒ.കെ.നാരായണൻ,പഞ്ചായത്ത്‌ മെമ്പർമാരായ കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,പങ്കജവല്ലി,എം.ഷീല,കൃഷി അസിസ്റ്റന്റുമാരായ കെ.എസ്‌.നളിനി,രാഗിത കിരൺ എന്നിവർ സംസാരിച്ചു.എ.ഡി.സി.മെമ്പർ ഒ.എം.ശ്രീനിവാസൻ നായർ നന്ദി പറഞ്ഞു.

2022-23 സാമ്പത്തിക വർഷം 25,67000 രൂപയാണ് പദ്ധതിക്ക് വേണ്ടി അനുവദിച്ച്‌ കിട്ടിയത്‌.ഇതിൽ 100 ഹെക്ടർ സ്ഥലത്ത് 17500 തെങ്ങിന് 953 കർഷകർക്ക് തടം തുറന്ന് കുമ്മായം,വളം എന്നിവ ചേർത്തതിന് 1120000 /- രൂപയും പമ്പ് സെറ്റ് വാങ്ങിയതിന് 63 കർഷകർക്ക് 4 ലക്ഷം രൂപയും തെങ്ങ് കയറ്റ യന്ത്രത്തിന് 25 കർഷകർക്ക് 50000/- രൂപയും രോഗം ബാധിച്ച് ഉദ്പാദനക്ഷമത കുറഞ്ഞ 690 തെങ്ങ് മുറിച്ച് മാറ്റിയതിന് 690000/- രൂപയും കർഷകർക്ക്‌ ഇതിനകം നൽകിക്കഴിഞ്ഞു.2023-24 സാമ്പത്തിക വർഷം 20 ലക്ഷം രൂപ ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.മൂന്ന് വർഷത്തെ പദ്ധതിയാണിത്‌.നാളികേര ഉൽപാദനം വർധിപ്പിക്കുന്നതിനുതകുന്ന വളം വിതരണം,അത്യുൽപാദന ശേഷിയുള്ള തെങ്ങിൻ തൈ വിതരണം,രോഗം ബാധിച്ച തെങ്ങ് വെട്ടിമാറ്റി പകരം തൈ നട്ട് വളർത്തൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടും.25 സെന്റ്‌ കരഭൂമിയും കായ്ഫലമുള്ള 10 തെങ്ങുകളുമുള്ളവരെയാണ്‌ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയത്‌.പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നുള്ള 953 കർഷകരാണ്‌ നിലവിൽ പദ്ധതിയിലെ അംഗങ്ങൾ.സംയോജിത വിള പരിപാലനവും,ഇടവിള കൃഷിയും കേര ഗ്രാമം പദ്ധതി വഴി നടപ്പാക്കുന്നുണ്ട്‌.പഞ്ചായത്ത്‌തല കേര സമിതി വഴിയാണ് പദ്ധതിയുടെ നിർവ്വഹണം കൃഷി ഭവൻ നടപ്പാക്കുന്നത്.ഓമശ്ശേരിയിൽ 100 ഹെക്ടർ സ്ഥലത്താണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.ഇതു വഴി 17500 തെങ്ങുകൾക്ക്‌ ആനുകൂല്യം ലഭിക്കും.




Post a Comment

أحدث أقدم