പുതുപ്പാടി :
കേരള സർക്കാർ പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ 2022-23 വർഷത്തെ കോർപസ് ഫണ്ടിൽ ഉൾപ്പെടുത്തി കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ തയ്യൽ മെഷീൻ വിതരണം, തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കൾക്കുള്ള പണിയായുധ വിതരണം എന്നീ പദ്ധതികളുടെ വിതരണോദ്ഘാടനം തിരുവമ്പാടി എം എൽ എ ലിൻ്റൊ ജോസഫ് പുതുപ്പാടി പ്രീ മെട്രിക് ഹോസ്റ്റൽ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ നിർവ്വഹിച്ചു.
പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ബീന തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ബീവി, വാർഡ് മെമ്പർമാരായ അംബുടു ഗഫൂർ, ഡെന്നി വർഗീസ്, ബിജു തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലീഷ്.എസ് സ്വാഗതവും കമ്മിറ്റഡ് സോഷ്യൽ വർക്കർ സനീഷ് വർഗീസ് നന്ദിയും രേഖപ്പെടുത്തി.
സർക്കാരിൽ നിന്നും സൗജന്യമായി ലഭിക്കുന്ന ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യരുതെന്ന് ഗുണഭോക്താക്കളെ എം എൽ എ അറിയിച്ചു.
Post a Comment