തിരുവമ്പാടി:
ഹാഥ്സേ ഹാഥ് ജോഡോ അഭിയാൻ പദയാത്രയുടെ ഭാഗമായി ഗ്രഹസന്ദർശനവും, 138 ചലഞ്ചും , രാഹുൽ ഗാന്ധിയുടെ അനുഭവങ്ങൾ അടങ്ങിയ ലഘുലേഖ വിതരണവും തിരുവമ്പാടി മണ്ഡലത്തിൽ ഡി സി സി ജന:സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ പൊന്നാങ്കയത്ത് ടോമി നീണ്ടിക്കുന്നേലിന് കൈമാറി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ , ടി.ജെ കുര്യാച്ചൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, പുരുഷൻ നെല്ലിമൂട്ടിൽ, സോണി മണ്ഡപത്തിൽ, ജോർജ് പാറെക്കുന്നത്ത്, പി.ടി ജോസഫ് പറയൻകുഴി, മാത്തുക്കുട്ടി പുളിക്കൽ,ജോസ് കട്ടിക്കാന സംബന്ധിച്ചു.
11,12,13 തിയതികളിൽ തിരുവമ്പാടി മണ്ഡലത്തിലെ 24 ബൂത്തുകളിലെ എല്ലാ വീടുകളിലും രാഹുൽ ഗാന്ധിയുടെ അനുഭവങ്ങൾ അടങ്ങിയ ലഘുരേഖ വിതരണം ചെയ്യും.
Post a Comment