കൂടരഞ്ഞി : സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾകൂടരഞ്ഞി യു.പി. വിഭാഗത്തിൽ നവീകരിച്ച കമ്പ്യൂട്ടർലാബ് ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്   ആദർശ് ജോസഫ് നിർവഹിച്ചു. 

ആധുനിക സങ്കേതികവിദ്യ ഉപയോഗിച്ച് പഠന പ്രവർത്തനങ്ങളെ ലഘൂകരിക്കുന്നതിനും ആനന്ദകരമാക്കുന്നതിനും കമ്പ്യൂട്ടർ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച്  സ്കൂൾ മാനേജർ ഫാദർ റോയി തേക്കും കാട്ടിൽ കുട്ടികളോട് സംസാരിച്ചു.

 ഹെഡ്മാസ്റ്റർ സജി ജോൺ സ്വാഗതമാശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡൻറ്   ജോസ് ഞാവളളിൽ,  ഷൈനി എ. എസ്,  സൗമ്യറോസ് മാർട്ടിൻ,  ടെനി മോൾ,  ജ്യോതിഷ് ചാക്കോ,  ജോഷി മാത്യു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment

Previous Post Next Post