വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം മുക്കം നഗരസഭാംഗം വേണു കല്ലുരുട്ടി നിർവഹിക്കുന്നു.
തിരുവമ്പാടി:
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന്റെ 68-ാം വാർഷികാഘോഷവും പ്രീ പ്രൈമറിയുടെ ഒന്നാം വാർഷികവും പ്രതിഭകളെ ആദരിക്കലും വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുക്കം നഗരസഭാംഗം വേണു കല്ലുരുട്ടി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വെച്ച് വിവിധ മേഖലകളിൽ മികവു തെളിയിച്ച് അംഗീകാരങ്ങൾ നേടിയെടുത്ത വിദ്യാർഥികളെയും അധ്യാപകരെയും ഗ്രാമപഞ്ചായത്ത് അംഗം രജിത രമേശും മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സെബാസ്റ്റ്യൻ തോമസും ചേർന്ന് ആദരിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി വേനപ്പാറ ഹയർ സെക്കണ്ടറി സൂൾ പ്രിൻസിപ്പാൾ ബോബി ജോർജ് പിടി എ പ്രസിഡന്റ് ആന്റണി ഫ്രാൻസീസ്, പൂർവ വിദ്യാർഥികളുടെ പ്രതിനിധി തോമസ് ജോൺ പൂർവ അധ്യപക പ്രതിനിധി എം വി ബാബു എം പി ടി എ പ്രസിഡന്റ് ഭാവന വിനോദ് അധ്യാപകരായ ട്രീസമ്മ ജോസഫ് ഷൈനി ജോസഫ് ബിജു മാത്യു സ്കൂൾ ലീഡർ പി നഷ എന്നിവർ പ്രസംഗിച്ചു.
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന്റെ ദേശീയ അംഗീകാരങ്ങൾ ഉൾപ്പെടെയുള്ള മികവ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സപ്ലിമെന്റിന്റെ പ്രകാശന കർമം സ്കൂൾ മാനേജർ റവ.ഫാ.സൈമൺ കിഴക്കേക്കുന്നേൽ നിർവഹിക്കുന്നു
എൽപി , യുപി, പ്രീ പൈമറി വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
2022 - 23 വർഷത്തെ ദേശീയ അംഗീകാരങ്ങൾ ഉൾപ്പെടെയുള്ള മികവുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്കൂൾ വാർഷികാഘോഷ സപ്ലിമെന്റിന്റെ പ്രകാശന കർമം സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ നിർവഹിച്ചു.
Post a Comment