ഓമശ്ശേരി: സർക്കാറിന്റെ 'എന്റെ തൊഴിൽ; എന്റെ അഭിമാനം'പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിൽ കുടുംബശ്രീ സി.ഡി.എസ്സിനു കീഴിൽ നിയമിതരായ കമ്മ്യൂണിറ്റി അമ്പാസഡർമാരിൽ കോഴിക്കോട് ജില്ലയിലെ മികച്ച കമ്മ്യൂണിറ്റി അമ്പാസഡറായി ഓമശ്ശേരി പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി അമ്പാസഡറായ അമ്പലക്കണ്ടി എട്ടാം വാർഡിലെ ഫാത്വിമത്തു സുഹറ ചേറ്റൂർ തെരഞ്ഞെടുക്കപ്പെട്ടു.ജില്ലയിലെ 82 പഞ്ചായത്തുകളിൽ നിന്നുള്ള സി.എമാരിൽ നിന്നാണ് ഫാത്വിമത്തു സുഹറയെ തെരഞ്ഞെടുത്തത്.അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഫാത്തിമത്തു സുഹറ ഉപഹാരവും സർട്ടിഫിക്കറ്റും അധികൃതരിൽ നിന്നും ഏറ്റു വാങ്ങി.ശമീർ ചേറ്റൂരാണ് ഫാത്വിമത്തു സുഹറയുടെ ഭർത്താവ്.എട്ടാം വാർഡ് കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് ടീം ലീഡറാണ് ഫാത്വിമത്തു സുഹറ.
അമ്പലക്കണ്ടിയിൽ വാർഡ് മെമ്പറും ഓമശ്ശേരി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടിയുടെ നേതൃത്വത്തിൽ ഫാത്തിമത്തു സുഹറയെ ഉപഹാരം നൽകി അനുമോദിച്ചു.മുൻ വാർഡ് മെമ്പർ കെ.ടി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി,നെച്ചൂളി മുഹമ്മദ് ഹാജി,വി.സി.അബൂബക്കർ,പി.പി.നൗഫൽ,ഇബ്രാഹീം മഠത്തിൽ,ഇ.കെ.ജിയാദ് എന്നിവർ സംസാരിച്ചു.വാർഡ് കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പും സ്വീകരണം നൽകി.ഇ.കെ.സാബിറ മുഹമ്മദ്,സുബീന നെച്ചൂളി,ജംഷീറ റഫീഖ് നെച്ചൂളി,ഇ.സബീന,പി.ഹസീന,എം.കെ.ഹാജറ ശമീർ,എ.കെ.സറീന,ഒ.ഫസ്ന,കെ.ഫസീല,പി.പി.സുഹറ,പി.എം.ഷംന,പി.ബുഷ്‌റ,കെ.സി.ഷാഹിദ,ടി.കെ.നജ്‌ല എന്നിവർ സംസാരിച്ചു.
ഫോട്ടോ:കോഴിക്കോട് ജില്ലയിലെ മികച്ച കമ്മ്യൂണിറ്റി അമ്പാസഡറായി തെരഞ്ഞെടുക്കപ്പെട്ട ഫാത്വിമത്തു സുഹറക്ക് ഓമശ്ശേരി പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉപഹാരം നൽകുന്നു.
Post a Comment