കല്ലുരുട്ടി : നീലേശ്വരം സെന്റ് തോമസ് എൽ പി സ്കൂളിന്റെ 73-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സ്കൂൾ അങ്കണത്തിൽ വെച്ച്നടത്തപ്പെട്ടു.
35 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ഷാലി ബെനഡിക്ട് ടീച്ചർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി.
താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് ഉൽഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. മാത്യു മാവേലി അധ്യക്ഷനായിരുന്നു.
ചടങ്ങിൽ പ്രധാനാധ്യാപിക മേരി പി.ജെ. , മുക്കം മുൻസിപ്പൽ കൗൺസിലർ വേണു കല്ലുരുട്ടി ,
സെന്റ് തോമസ് യു.പി സ്കൂൾ ഹെഡ് മാസ്റ്റർ സജി ലൂക്കോസ്,
സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ സി.ഡി. വർക്കി ,
മുൻ പ്രധാനാധ്യാപിക മിനി.എം അബ്രഹാം ,
പി ടി എ പ്രസിഡന്റ് മുഹമ്മദ് സാജിദ്,
എം പിടിഎ പ്രസിഡൻറ് നിമ പി ,
അധ്യാപക പ്രതിനിധികളായ അലി അബ്ദുൾ റസാഖ്, സിമി ആന്റണി, ധന്യ ഫ്രാൻസിസ് , വിദ്യാർഥി പ്രതിനിധി മിന മൻഹ എന്നിവർ പ്രസംഗിച്ചു.
സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക ഷാലി ബെനഡിക്ട് മറുപടി പ്രസംഗം നടത്തി.
തുടർന്ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും കലപരിപാടികൾ അരങ്ങേറി.....
Post a Comment