തിരുവമ്പാടി:
2021 ലാണ് താഴെ തിരുവമ്പാടി -മണ്ടാംകടവ് റോഡ് പ്രവൃത്തി രണ്ട് റീച്ചുകളിലായി യഥാക്രമം 3 കോടി,2.5 കോടി രൂപക്ക് ആരംഭിക്കുന്നത്.
ആദ്യ റീച്ച് സിബി എന്ന കരാറുകാരൻ പ്രവൃത്തി എറ്റെടുത്തെങ്കിലും വളരെ മന്ദഗതിയിലാണ് നടന്നത്.
ഇതിനാൽ ഈ കരാറുകാരനെ ടെർമിനേറ്റ് ചെയ്തു.
രണ്ടാം റീച്ച് കരാർ ഏറ്റെടുത്ത കരാറുകാരൻ അനിൽ ചപ്പോത്തിൽ എന്നയാൾ പ്രവൃത്തി നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോയെങ്കിലും സാമ്പത്തിക പ്രയാസം മൂലം പൂർത്തിയാക്കാനായില്ല.
ടാറിംഗ് ആരംഭിക്കാനിരിക്കുന്ന ഘട്ടത്തിലാണ് രണ്ടാം റീച്ച് പ്രവൃത്തി നിലക്കുന്നത്.
ഇതിനേ തുടർന്ന് ഈ കരാറുകാരനെയും ടെർമിനേറ്റ് ചെയ്യേണ്ട അവസ്ഥയുണ്ടായി.
പിന്നീട് എം.എൽ.എ എന്ന നിലയിൽ നിരന്തര ഇടപെടലിന്റെ ഭാഗമായി റീ ടെൻഡർ ചെയ്യുകയും രണ്ട് റീച്ചുകളും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുക്കുകയും ചെയ്തു.
രണ്ടാം റീച്ച് ടാറിംഗ് ആരംഭിക്കാനാവുന്ന നിലയിലായിരുന്നുവെങ്കിലും ആദ്യ റീച്ചിൽ ഫോർമേഷൻ ഉൾപ്പെടെ ചെയ്യേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നതന്ന് എംഎൽഎ.
സൊസൈറ്റിയുടെ നേതൃത്വത്തിൽ വർക്ക് നല്ല രീതിയിൽ പുരോഗമിക്കവേയാണ് ജൽ ജീവൻ മിഷന്റെ ഭാഗമായ പ്രവൃത്തി മണ്ഡലത്തിലാകെ ആരംഭിക്കുന്നത്.
ടാറിംഗ് പൂർത്തിയാകാത്ത റോഡുകളിൽ ടാറിംഗിന് മുൻപേ തന്നെ പൈപ്പിടൽ നടക്കണമെന്ന പൊതു തീരുമാനത്തിന്റെ ഭാഗമായി നിലവിലെ പ്രവൃത്തി താൽകാലികമായി നിർത്തി വെച്ച് റോഡ് വാട്ടർ അതോറിറ്റിക്ക് കൈമാറി.
ടാറിംഗിന് മുമ്പ് പൈപ്പിടൽ തീർന്നെങ്കിൽ മാത്രമേ ടാറിംഗിന് ശേഷം വീണ്ടും പൊളിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാവൂ.
വാട്ടർ അതോറിറ്റി,പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ഒരുമിച്ച് ചേർത്തുള്ള പ്രവർത്തനത്തിൽ പൈപ്പിടൽ പ്രവൃത്തി ബഹുഭൂരിഭാഗവും ഇപ്പോൾ പൂർത്തിയാക്കാനായി.പൈപ്പിടൽ പ്രവൃത്തിയുടെ ഭാഗമായ റീസ്റ്റോറേഷൻ പ്രവൃത്തികൾക്കുള്ള തുക വാട്ടർ അതോറിറ്റി പി.ഡബ്ല്യു.ഡി ക്ക് കൈമാറുകയും അതിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു കഴിഞ്ഞു.
ഇനി ഇത് കരാർ കമ്പനിക്ക് കൈമാറുകയും പ്രവൃത്തി വളരെ വേഗത്തിൽ തന്നെ പൂർത്തിയാക്കാനുമാവും. പ്രഷർ ടെസ്റ്റ് നടത്തി വാട്ടർ അതോരിറ്റി റോഡ് PWD ക്ക് കൈമാറേണ്ടതുണ്ട് .പ്രാഥമിക പ്രവർത്തങ്ങൾ കരാർ കമ്പനി ആരംഭിച്ചിട്ടുണ്ട് .
മുൻകാലങ്ങളിൽ ഒരു തവണ ടെർമിനേറ്റ് ചെയ്ത പ്രവൃത്തികൾ റീടെൻഡർ ചെയ്യുകയെന്നത് വളരെ പ്രയാസകരമായ അവസ്ഥ ആയിരുന്നു.
ഈ വർക്കിൽ തന്നെ കോടതി ഇടപെടലിനെ തുടർന്ന് 5 മാസം ടെർമിനേറ്റ് ചെയ്യുന്ന നടപടി തടസ്സപ്പെട്ടിരുന്നു .
എന്നാൽ ജനങ്ങൾക്ക് സ്വാഭാവികമായും ഉണ്ടായിട്ടുള്ള പ്രയാസങ്ങളെ മുഖവിലക്കെടുത്ത് ജനപ്രതിനിധി എന്ന നിലയിൽ നിരന്തരമായ ഫോളോ അപും ഉദ്യോഗസ്ഥരുടെ അടക്കം നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനവും കൊണ്ടാണ് നിലവിലെ സാഹചര്യത്തിലേക്ക് എത്താനായിട്ടുള്ളതന്ന്. എം എൽ എ അറിയിച്ചു.
താഴെ തിരുവമ്പാടി-മണ്ടാംകടവ് റോഡ് പ്രവൃത്തി വൈകാതെ പൂർത്തിയാക്കി നാടിന് സമർപ്പിക്കാനാവുമെന്ന്
ലിന്റോ ജോസഫ് എം എൽ എ പറഞ്ഞു.
Post a Comment