ഓമശ്ശേരി: അമ്പലക്കണ്ടി കേന്ദ്രമായി പ്രവർത്തിക്കുന്ന ആശ്വാസ് ഫൗണ്ടേഷന്റെ അഞ്ചാം സ്നേഹയാത്രയും ശ്രദ്ദേയമായി.കഴിഞ്ഞ സ്നേഹയാത്ര നാട്ടിലെ അറുപത് കഴിഞ്ഞ മുതിർന്ന പുരുഷന്മാർക്കായിരുന്നുവെങ്കിൽ ഇക്കുറിയത് അറുപത് കഴിഞ്ഞ അറുപത് സ്ത്രീകൾക്കായി സംഘടിപ്പിച്ച് ആശ്വാസ് ഫൗണ്ടേഷൻ പ്രവർത്തകർ മാതൃകയായി.
കാലങ്ങളായി പരസ്പരം കാണാതിരുന്നവർ ഒന്നിച്ചൊരു വണ്ടിയിൽ കഥകൾ പറഞ്ഞും പാട്ടു പാടിയും ഉൽബോധനങ്ങൾ ശ്രവിച്ചും യാത്ര ചെയ്തപ്പോൾ അതൊരു നവ്യാനുഭവമായി മാറുകയായിരുന്നു.ദീനങ്ങളൊക്കെ മറന്ന ഒരു ദിവസം ജീവിതത്തിലെ വലിയ അനുഭവമായിരുന്നുവെന്ന് യാത്രികർ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
അമ്പലക്കണ്ടിയിൽ വെച്ച് രാവിലെ സ്നേഹയാത്ര ആശ്വാസ് ഫൗണ്ടേഷൻ ചെയർമാനും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷനുമായ യൂനുസ് അമ്പലക്കണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.താജുദ്ദീൻ മദ്‌റസ പ്രധാനാധ്യാപകൻ അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ പിലാശ്ശേരി പ്രാർത്ഥന നടത്തി.ഹാഫിള് ജസീൽ റോഷൻ കാപ്പാട് ഖിറാഅത്ത് നടത്തി.മഹല്ല് പ്രസിഡണ്ട് മഠത്തിൽ മുഹമ്മദ് ഹാജി,മുൻ വാർഡ് മെമ്പർ കെ.ടി.മുഹമ്മദ്,ആശ്വാസ് ട്രഷറർ നെച്ചൂളി സക്കരിയ്യ,വി.സി.അബൂബക്കർ,കെ.അബ്ദുല്ല,വി.സി.ഇബ്രാഹീം,നെരോത്ത് മുഹമ്മദ് ഹാജി,കെ.ടി.ഇബ്രാഹീം ഹാജി,കെ.ചേക്കു ഹാജി,ഇ.കെ.മുഹമ്മദലി,ഇ.കെ.മുഹമ്മദ് പാറമ്മൽ,സി.വി.ബഷീർ,റഷീദ് കുഴിമ്പാട്ടിൽ,മുനീർ ചേറ്റൂർ എന്നിവർ സംസാരിച്ചു.
കാപ്പാട് ബീച്ചും വരക്കൽ മഖാമും കോഴിക്കോട്ടെ നക്ഷത്ര ബംഗ്ലാവും റീജിയണല്‍ സയന്‍സ് സെന്ററും സന്ദർശിച്ചാണ് ഏകദിന ഉല്ലാസ യാത്ര സമാപിച്ചത്.യാത്രയും പ്രവേശന ഫീസുകളും ഭക്ഷണവുമുൾപ്പടെ പൂർണ്ണമായും സൗജന്യമായൊരുക്കിയ സ്നേഹ യാത്രയിൽ മുതിർന്നവർക്കായി സേവനം ചെയ്യാൻ സർവ്വ സജ്ജീകരണങ്ങളുമായി യുവതി വളണ്ടിയർമാരുമുണ്ടായിരുന്നു.വീൽ ചെയറിൽ വരെ യാത്ര ചെയ്യാനെത്തിയ വൃദ്ധർ യാത്രക്കൊടുവിൽ സന്തോഷാശ്രു പൊഴിച്ചു.പങ്കെടുത്ത വയോജനങ്ങൾക്കും വളണ്ടിയർമാർക്കും ആശ്വാസ് ഫൗണ്ടേഷൻ സ്നേഹോപഹാരവും കൈമാറി.
എട്ടു വർഷം മുമ്പ് രൂപീകൃതമായ ആശ്വാസ് ഫൗണ്ടേഷൻ സ്വദേശത്തും വിദേശത്തുമുള്ള അമ്പലക്കണ്ടിയിലെ യുവാക്കളുടെ വിപുലമായ കൂട്ടായ്മയാണ്.ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നിശബ്ദമായി ചെറുതും വലുതുമായ നിരവധി കാരുണ്യ,ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇതിനകം ആശ്വാസ് ഫൗണ്ടേഷൻ നേതൃത്വം നൽകിയിട്ടുണ്ട്.യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി മൂന്ന് സ്നേഹ യാത്രകളും 2019 ൽ മുതിർന്ന പുരുഷന്മാർക്കായി ഏറെ ശ്രദ്ദേയമായ സ്നേഹയാത്രയും ആശ്വാസ് ഫൗണ്ടേഷൻ മുമ്പ് സംഘടിപ്പിച്ചിരുന്നു.
യാത്രക്ക് ആശ്വാസ് പ്രവർത്തകരായ ജനറൽ കൺവീനർ പി.പി.നൗഫൽ,കെ.ടി.കബീർ,ഡോ:കെ.സൈനുദ്ദീൻ,പി.സുൽഫീക്കർ മാസ്റ്റർ,സി.വി.ഹുസൈൻ,അബ്ദുൽ റഹ്മാൻ കുഴിമ്പാട്ടിൽ,എ.ടി.സി.മുഹമ്മദ്,അഷ്‌റഫ് കീപ്പോര്,നജീൽ നെരോത്ത്,യു.കെ.ശാഹിദ്,അഹ്മദ് കുട്ടി എടവൻ,യു.അബ്ദുൽ ഹസീബ്,പി.ശബീർ,സി.വി.സാബിത്ത്,കെ.നജ്മുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:അമ്പലക്കണ്ടി ആശ്വാസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച മുതിർന്ന സ്ത്രീകളുടെ സ്നേഹ യാത്ര ഓമശ്ശേരി പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഫ്ലാഗ് ഓഫ് ചെയ്യുന്നു.
Post a Comment