മുക്കം:
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന മലബാർ റിവർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കയാക്കിങ് 2022 ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച ക്യാമറാമാൻ പുരസ്കാരം നേടിയ സിടിവി ക്യാമറമാൻ റഫീഖ് തോട്ടുമുക്കത്തിനെ വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് ആദരിച്ചു.
യൂനിറ്റ് പ്രസിഡൻ്റ് അലി അക്ബർ ഉപഹാരം നൽകി.
ഡിറ്റോ തോമസ്, അനീസ് കുട്ടൻ ,അബ്ദു ചാലിയാർ, നിസാർ ബെല്ല, എം ടി അസ്ലം, മജീദ് പോളി ,ഫൈസൽ മെട്രോ തുടങ്ങിയവർ സംസാരിച്ചു.
Post a Comment