വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ നടന്ന പഠനോത്സവത്തിൽ വെച്ച് രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച വിവിധ മത്സര വിജയികളെ മുക്കം നഗരസഭാംഗം വേണു കല്ലുരുട്ടി ആദരിക്കുന്നു.


ഓമശ്ശേരി:
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ പoനോത്സവത്തിന്റെ ഭാഗമായി ഒരു വർഷത്തോളമായി സ്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ പ്രദർശനവും അവതരണവും സംഘടിപ്പിച്ചു.
വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതി പ്രകാരം വീടുകളിൽ മികച്ച രീതിയിൽ കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കുട്ടി കർഷകരെയും കൃഷിയുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി സംഘടിപ്പിച്ച ചിത്രരചന, കഥ, കവിത മത്സര വിജയികളെയും ചടങ്ങിൽ വെച്ച് ആദരിച്ചു.
പരിപാടികളുടെ ഉദ്ഘാടനം മുക്കം നഗരസഭാംഗം വേണു കല്ലുരുട്ടി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു.


പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പിടി എ പ്രതിനിധി അബ്ദുൾ സത്താർ, അധ്യാപകരായ ഷൈല ജോൺ ,ജിജോ തോമസ് ,സി കെ ബിജില, ഷൈനി
ജോസഫ് എം എ ഷബ്ന വിദ്യാർഥി പ്രതിനിധി സനാ ഈൻ എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ഡോക്യുമെന്റേഷൻ ആൽബത്തിന്റെയും ന്യൂസ് ആൽബത്തിന്റെയും പ്രകാശനകർമവും നടന്നു.

Post a Comment

أحدث أقدم