മേത്തൽ തൊടിക-ഓടവയൽ റോഡ്‌ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

ഓമശ്ശേരി: കോൺക്രീറ്റ്‌ നടത്തിയ അമ്പലക്കണ്ടി എട്ടാം വാർഡിലെ മേത്തൽ തൊടിക-ഓടവയൽ റോഡ്‌ വാർഡ്‌ മെമ്പറും ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അദ്ധ്യക്ഷനുമായ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.2022-23 വാർഷിക പദ്ധതിയിൽ പഞ്ചായത്ത്‌ വകയിരുത്തിയ മൂന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ്‌ പ്രവൃത്തി പൂർത്തീകരിച്ചത്‌.

വാർഡ്‌ വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി,മുൻ വാർഡ്‌ മെമ്പർ കെ.ടി.മുഹമ്മദ്‌,നെച്ചൂളി മുഹമ്മദ്‌ ഹാജി,പി.അഹമ്മദ്‌ കുട്ടി,പി.പി.നൗഫൽ,എം.ടി.അബ്ദുൽ അസീസ്‌,ചന്ദ്രൻ കുന്നോട്ടിൽ,ബഷീർ മാണിക്കഞ്ചേരി,അനിൽ കുമാർ വെളുത്തേടത്ത്‌,ശശി നൂലങ്ങൽ എന്നിവർ സംസാരിച്ചു.

 

Post a Comment

أحدث أقدم