തിരുവമ്പാടി :
പഠന വർഷ ക്ലാസ്സ് റും പ്രവർത്തനങ്ങളുടെ പ്രതിഫലനമായി സേക്രഡ് ഹാർട്ട് യു.പി.സ്കൂളിൽ പഠനോത്സവം നടന്നു. ബുധനാഴ്ച നടന്ന ക്ലാസ്സ് പഠനോത്സവത്തിന്റെ തുടർച്ചയായാണ് സ്കൂൾ പഠനോത്സവം മികവ് 23 നടന്നത്.
ഗ്രാമ പഞ്ചായത്ത് വികസനകാര്യസ്ഥിരം സമിതി അധ്യക്ഷ ലിസി അബ്രാഹം പഠനോത്സവം ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തങ്കമ്മ തോമസ്, ഡാനി തോമസ്, റോജ കാപ്പൻ , ബിന്ദു വി കെ , ആൽഫി മരിയ സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു.
പഠനോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് സെമിനാറിൽ അബ്ദുൾ മജീദ് പ്രബന്ധാവതരണം നടത്തി. പഠന ഉത്പ്പന്ന പ്രദർശനം, ശേഖരങ്ങൾ, ക്ലാസ്സ് അടിസ്ഥാനത്തിൽ അറിവ് അവതരണങ്ങൾ എന്നിവ കണ്ട് മക്കളെ പ്രചോദിപ്പിക്കാൻ ധാരാളം രക്ഷിതാക്കളും വിദ്യാലയത്തിൽ എത്തി. മൂന്ന് വേദികളിലായി പരിപാടികൾ നടന്നു.
Post a Comment