കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർ ക്കു ഇലക്ട്രോണിക് വീൽചെയർ വിതരണോദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അവർകൾ നിർവഹിച്ചു.
അധ്യക്ഷ സ്ഥാനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ടീച്ചർ നിർവഹിച്ചു. വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ജോസ് തോമസ് മാവറ
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു
ഭരണസമിതി അംഗങ്ങളായ ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, മോളി തോമസ് വില്ലജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ജോസ് കുര്യകോസ് ബിജി പി എസ്, ഓവർസിയർ മധുസൂധനൻ .ഭരണ സമിതി അംഗം ജോണി വാളിപ്ലക്കൽ ചടങ്ങിന് നന്ദി അർപ്പിച്ചു.
സാമൂഹ്യ നീതി വകുപ്പ് ഐ സി ഡി എസ് സൂപ്പർവൈസർ ഫസ്‌ലി പി കെ സ്വാഗതം അർപ്പിച്ചു.
വിഭിന്ന ശേഷിയുള്ള വ്യക്തികളുടെ സമഗ്ര വികസനമാണ് കൂടരുഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ ലക്ഷ്യം.
ബഡ്‌സ് സ്കൂൾ ഉടൻ പ്രവർത്തി ഉൽഘടനം നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു
Post a Comment