കോടഞ്ചരി:
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്ന 1064 പേരുടെ പെൻഷൻ ഇല്ലാതാക്കിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐഎം നേതൃത്വത്തിൽ ബഹുജനങ്ങൾ മാർച്ച് നടത്തി.
സംസ്ഥാന സർക്കാർ നൽകുന്ന പെൻഷൻ പദ്ധതി വികലമാക്കുന്നതിന് യുഡിഎഫ് ഭരിക്കുന്ന കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കുൽസിത ശ്രമത്തിന്റെ ഭാഗമാണ്പെൻഷൻ അവതാളത്തിൽ ആക്കിയത് ഭരണസമിതിയുടെ കുതന്ത്രം മറച്ചുവെക്കുന്നതിന് സർക്കാരിനെതിരെ കള്ള പ്രചാരവേല നടത്തുകയാണ് അതിനെതിരെ വലിയ പ്രതിഷേധം ഉയർന്നുവരുന്നുണ്ട് പെൻഷൻ നിഷേധിക്കപ്പെട്ട നൂറുകണക്കിന് ആളുകൾ പങ്കെടുത്തബഹുജന മാർച്ച് സിപിഎം ഏരിയ കമ്മിറ്റിയംഗം ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു.
കെ എം ജോസഫ്, അധ്യക്ഷതവഹിച്ചു .
ജോർജ് കുട്ടി വിളക്കുന്നേൽ ബിന്ദു ജോർജ് എന്നിവർ സംസാരിച്ചു.
ഷിജി ആന്റണി സ്വാഗതം ഷിബു പുതിയടത്ത് നന്ദി പറഞ്ഞു
Post a Comment