തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എഫ് എച്ച്.സി കോൺഫറൻസ് ഹാളിൽ വച്ച് വനിതകൾക്കായി അനീമിയ പരിശോധനയും ബോധവൽക്കരണ ക്ലാസും നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.എ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, വാർഡ് മെമ്പർമാരായ മഞ്ജു ഷിബിൻ, ലിസി സണ്ണി, ഷൗക്കത്തലി കെ.എ, ഷില്ലി എൻ.വി (പി.എച്ച്.എൻ) സബീന എം (നേഴ്സിംഗ് ഓഫീസർ) അംഗൻവാടി വർക്കർ സൽമത്ത്, ആശ വർക്കർ സുനിഷ എന്നിവർ സംസാരിച്ചു.
വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി 'ഡിജിറ്റൽ ഓൾ: നവീനതയും സാങ്കേതിക വിദ്യയും ലിംഗ സമത്വത്തിന് ' എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ ഡോ. ഫെസിന ഹസൻ ക്ലാസ് എടുത്തു. ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, ഐ.സി.ഡി. എസ്സ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വിവാകേരളം പരിപാടിയുടെ ഭാഗമായി 'വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്' എന്ന സന്ദേശത്തോടെ 15 വയസ്സു മുതൽ 59 വയസ്സു വരെയുള്ള സ്ത്രീകൾക്ക് അനീമിയ പരിശോധനയും നടത്തി. പരിശോധനയ്ക്ക് മിനി വി.എം(ജെ.പി.എച്ച്.എൻ), ഖമറുന്നിസ കെ. ഫാർമസിസ്റ്റ്, ശോഭന സി ടി എന്നിവർ നേതൃത്വം നൽകി.
Post a Comment