തിരുവമ്പാടി: അഗസ്ത്യൻമൂഴി –കൈതപ്പൊയിൽ റോഡിൽ സിലോൺ പാലത്തിനടുത്ത് കുബ്ലാട്ടുകുന്നേൽ പടിയിൽ പുഴയിലെ കുളിക്കടവിലേക്ക് ഇറങ്ങാനുള്ള പടവുകൾ നിർമിച്ചിരിക്കുന്നത് അപകടകരമായ രീതിയിലാണെന്നു പരാതി.

ഒരു മീറ്റർ വീതിയിൽ കുത്തനെ നിർമിച്ചിരിക്കുന്ന പടവുകളുടെ ഇരുവശത്തും ആഴത്തിലുള്ള കിടങ്ങാണ്.

ഈ പടവുകൾ വഴി സഞ്ചരിക്കണമെങ്കിൽ ഇരുവശത്തും കൈപ്പിടി ആവശ്യമാണ്. 

വേനൽ കാലത്ത് കടുത്ത ജലക്ഷാമം നേരിടുന്ന ഈ ഭാഗത്തെ ജനങ്ങളുടെ ഏക ആശ്രയം ഈ പുഴയാണ്. 

നേരത്തെ ഇവിടെ പുഴയിലേക്ക് സഞ്ചാരയോഗ്യമായ വഴി ഉണ്ടായിരുന്നതാണ്. പുതിയ റോഡ് വന്നപ്പോൾ ഇല്ലാതായ ആ വഴിക്ക് പകരമാണ് ഇപ്പോൾ ഉപയോഗശൂന്യമായ പടവുകൾ നിർമിച്ചിരിക്കുന്നത്.

 സ്ത്രീകളും  കുട്ടികളും ഉപയോഗിക്കുന്ന ഈ വഴി സഞ്ചാരയോഗ്യമായ  രീതിയിൽ നിർമിക്കുന്നതിന് അധികൃതർ നടപടികൾ സ്വീകരിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.
 

Post a Comment

Previous Post Next Post