കൂടരഞ്ഞി:
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് CDS കുടുംബശ്രീ വാർഷികം എം എൽ എ ലിന്റോ ജോസഫ് ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷനായി.
സബ് ഇൻസ്‌പെക്ടർ രമ്യ ഇ കെ. മുഖ്യതിഥിയായി, പഞ്ചായത്ത് വൈസ്. പ്രസിഡന്റ് മേരി തങ്കച്ചൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ജോസ് തോമസ്, റോസ്‌ലി ജോസ്. വി. എസ് രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വാളിപ്ലക്കൽ, മോളി തോമസ്. കുടുംബശ്രീ ജില്ല പ്രോഗ്രാം ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, അസി. സെക്രട്ടറി അജിത് പി എസ്.CDS ചെയർപേഴ്സൺ ശ്രീജമോൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ്.
ചെയർപേഴ്സൺ സോളി ജോസഫ് നന്ദി പറഞ്ഞു. വാർഷികത്തിന്റെ ഭാഗമായി മെഗാ തിരുവാതിരയും, വിവിധ കലാപരിപാടികളും അരങ്ങേറി. മുൻ CDS ചെയർപേഴ്സൺ റെജി ജോൺ, മുതിർന്ന കുടുംബശ്രീ പ്രവർത്തകരേയും ചടങ്ങിൽ ആദരിച്ചു.
ആയിരങ്ങൾ അണി നിരന്ന ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.
Post a Comment