ഓമശ്ശേരി: ഉന്നത പഠനം നടത്തുന്ന 64 പട്ടികജാതി വിദ്യാർത്ഥികൾക്ക് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി 6,31,942 രൂപ സ്കോളർഷിപ്പ് നൽകി.2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുക കൈമാറിയത്.പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും ലഭിച്ച അപേക്ഷകളിൽ നിന്ന് 63 പേർക്ക് 9,700 രൂപ വീതവും എം.ബി.ബി.എസിന് പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് 20,842 രൂപയുമാണ് സ്കോളർഷിപ്പായി നൽകിയത്.
മഞ്ചേരി മെഡിക്കൽ കോളജിൽ അവസാന വർഷ എം.ബി.ബി.എസിന് പഠിക്കുന്ന അരീക്കൽ എ.അനുശ്രീക്ക് സ്കോളർഷിപ്പ് തുക കൈമാറി പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ വിതരണോൽഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഒ.പി.സുഹറ,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,എം.എം.രാധാമണി ടീച്ചർ,പി.കെ.ഗംഗാധരൻ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,പി.ഇബ്രാഹീം ഹാജി,നിർവ്വഹണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് സെക്രട്ടറി പി.എം.മധുസൂദനൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതിയുടെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന്റെ വിതരണോൽഘാടനം അരീക്കൽ എ.അനുശ്രീക്ക് തുക കൈമാറി പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ നിർവ്വഹിക്കുന്നു.
إرسال تعليق