കോഴിക്കോട്: നഗരത്തിൽ വൻ തീപിടിത്തം. കല്ലായി റോഡിൽ സ്ഥിതി ചെയ്യുന്ന ജയലക്ഷ്മി സിൽക്ക്സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമം ഫയർഫോഴ്സ് തുടരുകയാണ്. എട്ടോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
രാവിലെ ആറു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോറൂമിന് മുന്നിലുണ്ടായിരുന്ന കാറും തീപിടിത്തത്തിൽ കത്തിനശിച്ചിട്ടുണ്ട്. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ ഇപ്പോഴും സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയുകയാണ് ഫയർഫോഴ്സ് ലക്ഷ്യം.
إرسال تعليق