ദുബായ് : വിഷു ദിവസം അയൽവാസികൾക്ക് ഇഫ്താർ വിരുന്നൊരുക്കുന്നതിനിടെയാണ് ദുബായ് ദേരയിലെ തീപ്പിടിത്തം മലയാളി ദമ്പതികളുടെ ജീവൻ കവർന്നത്. പതിനാറു പേരുടെ മരണത്തിന് ഇടയാക്കിയ ദുബായ് ദേര അപ്പാർട്ട്‌മെന്റിലുണ്ടായ വൻ തീപിടിത്തത്തിൽ കേരളത്തിൽ നിന്നുള്ള റിജേഷ് കളങ്ങാടൻ (38), ഭാര്യ ജെഷി കണ്ടമംഗലത്ത് (32) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം തങ്ങളുടെ അയൽവാസികൾക്ക് ഇഫ്താർ ഒരുക്കുന്നതിനിടെയായിരുന്നു തീപ്പിടിത്തമുണ്ടായത്. ശനിയാഴ്ച റിജേഷും ജെഷിയും വിഷു ആഘോഷിച്ചിരുന്നു. വാഴയിലയിൽ വിളമ്പിയ സദ്യ വൈകിട്ട് കേരളത്തിൽനിന്നുളള അയൽവാസികൾക്കായി ഇഫ്താർ കൂടി ഒരുക്കുകയായിരുന്നു റിജേഷും ജെഷിയും. ട്രാവൽ ആൻഡ് ടൂറിസം കമ്പനിയിൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായിരുന്നു റിജേഷ്. ഖിസൈസ് ക്രസന്റ് സ്‌കൂൾ അധ്യാപികയാണ് ജിഷി.

തീപിടിത്തമുണ്ടായ 405 ഫഌറ്റിനോട് ചേർന്നുള്ള 406ലാണ് ദമ്പതികൾ താമസിച്ചിരുന്നത്. എല്ലാവരുമായും ഏറെ സൗഹാർദ്ദത്തോടെ ചെലവിട്ടവരായിരുന്നു ഇവരെന്ന് 409-ാം നമ്പർ അപ്പാർട്ട്‌മെന്റിൽ ഏഴ് റൂംമേറ്റുകൾക്കൊപ്പം താമസിക്കുന്ന റിയാസ് കൈക്കമ്പം പറഞ്ഞു. മുഴുവൻ ഉത്സവനാളുകളിലും ഇവർ അയൽവാസികളെ തങ്ങളുടെ മുറികളിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു.

'നേരത്തെ ഓണത്തിനും വിഷുവിനും ഉച്ചഭക്ഷണത്തിന് ഞങ്ങളെ ക്ഷണിച്ചിരുന്നു. ഇത്തവണ റംസാൻ ആയതിനാൽ ഇഫ്താറിന് വരാൻ പറഞ്ഞുവെന്ന് റിയാസ് കൈക്കമ്പം പറഞ്ഞു. ദമ്പതികളെ അവരുടെ അപ്പാർട്ട്‌മെന്റിന് പുറത്താണ് താൻ അവസാനമായി കണ്ടത്. 
ഉച്ചയ്ക്ക് 12.35 ന് റിജേഷിന്റെ അവസാനത്തെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് കണ്ടു. ഞായറാഴ്ച ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ എന്നെ സഹായിച്ചയാൾ, എന്നെ ഇഫ്താറിനായി ക്ഷണിച്ചയാൾ പോയി എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല-തീപിടിത്തസമയത്ത് വീട്ടിലില്ലാതിരുന്ന അദ്ദേഹത്തിന്റെ 
സഹമുറിയൻ സുഹൈൽ കോപ്പ പറഞ്ഞു. ഞങ്ങളുടെ അയൽക്കാരെ നഷ്ടപ്പെട്ടതിൽ ഞങ്ങൾ വളരെയധികം തകർന്നിരിക്കുന്നു. ഞങ്ങൾ ദിവസവും കാണുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്ന ആളുകളാണ് അവർ. അവരില്ലാതെ ജീവിക്കാൻ പോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് ഹൃദയഭേദകമാണെന്നും സുഹൈൽ പറഞ്ഞു. 


 

Post a Comment

أحدث أقدم