പാലക്കാട് : കരിമ്പുഴ പുഴയിൽ
കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

പാലക്കാട് ശ്രീകൃഷ്ണപുരം ഗവ എഞ്ചിനീയറിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

 നാലാം സെമസ്റ്റർ വിദ്യാർത്ഥികളായ ആദർശ്, ഫഹദ് എന്നിവരാണ് മരിച്ചത്. കരിമ്പുഴ കൂട്ടിലക്കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. സുഹൃത്തുക്കളും പ്രദേശവാസികളും കരക്കെത്തിച്ച ഇരുവരെയും ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

Post a Comment

أحدث أقدم