കോഴിക്കോട് :
ബേപ്പൂർ വില്ലേജിലെ പുലിമുട്ട് പ്രദേശത്തെ ശവക്കണ്ടിപ്പറമ്പ്, പുണാർ വളപ്പ്, ഭദ്രകാളി ക്ഷേത്രം പരിസരം എന്നിവിടങ്ങളിലെ താമസക്കാരുടെ ഭൂനികുതി പ്രശ്നത്തിന് പരിഹാരം. പ്രദേശത്തെ 115 കൈവശക്കാരിൽ 50 കൈവശക്കാരുടെ ഭൂനികുതി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പരാതി പരിഹാര അദാലത്തിൽ സ്വീകരിക്കും. 

ഏപ്രിൽ മൂന്നിന് ബേപ്പൂർ എടത്തൊടി ഹാളിൽ ഉച്ചക്ക് 12 മണിക്കാണ് ഭൂനികുതി സ്വീകരിക്കൽ.
ഇവരുടെ ഭൂനികുതി സ്വീകരിക്കുന്നതിൽ നേരിട്ട സാങ്കേതിക പ്രശ്നത്തിന്റെ പരിഹാരം കാണാൻ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പരാതി പരിഹാര അദാലത്തിൽ നിർദ്ദേശം നൽകിയിരുന്നു.

 തുടർന്ന് ജില്ലാ കലക്ടർ ടീം രൂപീകരിക്കുകയും നികുതി സ്വീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post