തിരുവമ്പാടി: ഇന്ന് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ: കെ. പ്രവീൺ കുമാർ പ്രസ്താവിച്ചു.
ബ്രിട്ടീഷ്കാരിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്തത് മഹാത്മാഗാന്ധിയാണങ്കിൽ സംഘപരിവാർ ശക്തികളുടെ കിരാതകസ്ഥങ്ങളിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുക്കുന്നത് രാഹുൽ ഗാന്ധിയാണ്. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയത് തികഞ്ഞ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടിയാണ്. ജനാധിപത്യ വ്യവസ്ഥിതിയിൽ വിയോചിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കാതെ, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നടപടികളെ ചോദ്യം ചെയ്യുന്നവരെ ഭയപ്പെടുത്തി കീഴ്പ്പെടുത്തി നിശബ്ദരാക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ ലോകസഭാഗത്വം റദ്ദ് ചെയ്തതിനെ കാണാൻ കഴിയുക, ഇത്തരത്തിലുള്ള നീക്കങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യവും, ജനാധിപത്യവും അപകടത്തിലാക്കും. ഇതിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിച്ച് ചെറുക്കും. തിരുവമ്പാടി നിയോജകമണ്ഡലം കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രിൽ പതിനൊന്നിന് മൂന്നു മണിക്ക് കല്പറ്റയിൽ എത്തിചേരുന്ന രാഹുൽ ഗാന്ധിക്ക് നല്കുന്ന വരവേൽപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നിന്നും അയ്യായിരം പ്രവർത്തകരെ പങ്കെടുപ്പിക്കും.
06/04/2023 വ്യാഴം 11 AM ന് തിരുവമ്പാടി പ്രിയദർശനി ഹാളിൽ ചേർന്ന തിരുവമ്പാടി നിയോജകമണ്ഡലം കോൺഗ്രസ് നേതൃയോഗം ഡിസിസി പ്രസിഡന്റ് അഡ്വ: കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
കെ പി സി സി മെമ്പർ എൻ.കെ അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ച കോൺഗ്രസ് നേതൃയോഗത്തിൽ കെ പി സി സി ജന: സെക്രട്ടറി അഡ്വ: പി.എം നിയാസ്, ഡി സി സി ജന:സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, സി.ജെ ആന്റണി, ബ്ലോക്ക് പ്രസിഡന്റ്മാരായ എം.ടി അഷറഫ്, പി.സി മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്, അംബിക മംഗലത്ത്, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത, ഡി കെ ടി എഫ് സംസ്ഥാന സെക്രട്ടറി അബ്ദു കൊയങ്ങോറൻ, കെ.ടി മൻസൂർ, ബി.പി റഷീദ്, സണ്ണി കാപ്പാട്ടുമല, സമാൻ ചാലൂളി, ടോമി കൊന്നക്കൽ, മുഹമ്മദ് പാതിപറമ്പിൽ, അഷറഫ് കൊളക്കാടൻ പ്രസംഗിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിതനായ ജോസഫ് ഇലഞ്ഞിക്കലിന് യോഗത്തിൽ സ്വീകരണം നല്കി.
Post a Comment