കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2022 23 വാർഷിക പദ്ധതി ഉൾപ്പെടുത്തി വയോജനങ്ങളിൽ കേൾവിക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് വേണ്ടി കെൽട്രോൻന്റെ സഹായത്തോടെ പ്രത്യേക മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ച അതിൽ നിന്നും അർഹരായ 22 പേർക്ക് ശ്രവണസഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.
ശ്രവണ സഹായ ഉപകരണത്തിന്റെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാന സുബൈർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, ലീലാമ കണ്ടത്തിൽ, വാസുദേവൻ ഞാറ്റുകാലായിൽ, സെക്രട്ടറി അനിൽകുമാർ കെ പി, അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ്, ജൂനിയർ സൂപ്രണ്ട് ബീന വി. ഐസിഡിഎസ് സൂപ്പർവൈസർ ഉദയ .കെ ജോയ്, പദ്ധതി ക്ലർക്ക് ഷമീർ പി, ഗുണഭോക്താക്കൾ എന്നിവർ സംബന്ധിച്ചു.
രണ്ടാം ഘട്ടത്തിൽ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത അർഹരായ വയോജനങ്ങൾക്ക് ഊന്നുവടി, വീൽചെയർ എന്നിവയുടെ വിതരണവും ഉണ്ടായിരിക്കുന്നതാണ് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
Post a Comment