കത്തറമ്മൽ : ബുസ്താനാബാദ് മുജമ്മഉസ്സഖാഫത്തുൽ ഇസ്ലാമിയ്യയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സിഎം വലിയുള്ളാഹി(റ) 
33 മത് ഉറൂസ് മുബാറകിന് തുടക്കമായി.

2023 ഏപ്രിൽ 27,28,29 തിയതികളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ച ഉറൂസിന് ഇന്ന് രാവിലെ നടന്ന സി.എം മഖാം സിയാറത്തോടെ സമാരംഭം കുറിച്ചു.

മഖാം സിയാറത്തിന് സയ്യിദന്മാര്യം ആലിമീങ്ങളും ഉൾപ്പടെ നിരവധിപേർ പങ്കെടുത്തു. തുടർന്ന് അവേലത്തെ സയ്യിദ് അലി മഷ്ഹൂർ ആറ്റക്കോയ തങ്ങൾ തങ്ങൾ പതാക ഉയർത്തിയതോടെ പരിപാടിക്ക് ഔദ്യോഗിക തുടക്കമായി.മുജമ്മഉ സ്സഖാഫത്തുൽ ഇസ്ലാമിയ ജനറൽ സെക്രട്ടറി പി അബ്ദുറഹ്മാൻ സഖാഫി പ്രാർത്ഥന നിർവഹിച്ചു.

ഇന്ന് രാത്രി 7:PM ന് മതപ്രഭാഷണ വേദിയിൽ സയ്യിദ് അബ്ദുസ്സബൂർ അവലം ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ തുടങ്ങിയവർ പങ്കെടുത്തു. 

നാളെ 4 മണിക്ക് ശാദുലി ഹൽഖയിൽ സയ്യിദ് മുഹ്സിൻ തങ്ങൾ സി.പി. ഷാഫി സഖാഫി തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന പ്രാർത്ഥനക്ക് സയ്യിദ് ഖുറാതങ്ങൾ നേതൃത്വം നൽകും.
നാളെ 07:PM ന് നടക്കുന്ന ആത്മീയ സമ്മേളനത്തിൽ സയ്യിദ് അബ്ദുൽ ഫത്താഹ് തങ്ങൾ അവേലം സുൽത്താനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ,കട്ടിപ്പാറ അഹമ്മദ് കുട്ടി മുസ്ലിയാർ,സി മുഹമ്മദ് ഫൈസി,ഡോ: അബ്ദുൽ ഹക്കീം അസ്ഹരി,അബ്ദുൽ ഖാദർ മദനി കൽത്തറ തുടങ്ങി പ്രമുഖർ പങ്കെടുക്കും. 

പരിപാടിയിൽ ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ മുഖ്യപ്രഭാഷണം നടത്തും.ശേഷം ബദറുസ്സാദാത്ത്  സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ ദിക്റ് ദുആ മജ്‌ലിസിന് നേതൃത്വം നൽകും.സമാപന ദിവസമായ 29/4/2023 ന് 09:AM ന് യുകെ മജീദ് മുസ്ലിയാരുടെ നേതൃത്വത്തിൽ മൗലിദ് പാരായണവും 10 :AMന് അന്നദാനവും നടക്കും.

Post a Comment

أحدث أقدم