തിരുവനന്തപുരം: അരിക്കൊമ്പൻ ദൗത്യം നാളെ. ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാനയായ അരിക്കൊമ്പനെ പിടികൂടാനായുള്ള ദൗത്യം നാളെ തന്നെ നടക്കും.
കലാവസ്ഥ അനുകൂലമെങ്കിൽ ദൗത്യം നാളെ നടത്തുമെന്ന് കോട്ടയം ഡിഎഫ്ഒ എൻ രാജേഷ് പറഞ്ഞു.
ദൗത്യം പുലർച്ചെ നാലരയ്ക്ക് ആരംഭിക്കും.
എങ്ങോട്ട് മാറ്റും എന്ന കാര്യം വെളിപ്പെടുത്താൻ കഴിയില്ല. ചിന്നക്കനാൽ പഞ്ചായത്ത് പൂർണ്ണമായും ശാന്തൻപാറ പഞ്ചായത്തിലെ 1, 2, 3 വാർഡുകളിലും 144 പ്രഖ്യാപിക്കുമെന്നും എൻ രാജേഷ് പറഞ്ഞു. സിസിഎഫിന്റേ നേതൃത്വത്തിൽ നടന്ന യോഗത്തിന്റേതായിരുന്നു തീരുമാനം.
അതേസമയം അരിക്കൊമ്പനെ പിടികൂടുന്നതിൻ്റെ ഭാഗമായുള്ള മോക് ഡ്രിൽ ആരംഭിച്ചു. ദൗത്യം നടത്താൻ തീരുമാനമായതോടെയാണ് നടപടി. പിടികൂടിയ ശേഷം അരിക്കൊമ്പനെ ഏങ്ങോട്ട് മാറ്റണെമന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് മോക് ഡ്രിൽ നടത്താൻ തീരുമാനിച്ചത്. പൊലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള മോക്ഡ്രില്ലാണ് നടക്കുന്നത്. ഇവർ ചെയ്യേണ്ട ജോലികൾ വനംവകുപ്പ് വിശദീകരിക്കും.
മയക്കു വെടി വെക്കുന്നതിനുൾപ്പെടെയുള്ള എട്ട് വനം വകുപ്പ് സംഘത്തെ നേരത്തെ നിശ്ചയിച്ചിരുന്നു. സംഘത്തിനായുള്ള നിർദേശങ്ങളും നേരത്തെ നൽകിയിരുന്നു.
അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം വനംവകുപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അരിക്കൊമ്പനെ മാറ്റാൻ സാധ്യതയുള്ള പെരിയാർ കടുവ സങ്കേതത്തിലും വയനാട്, പാലക്കാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലും പരിശോധ പൂർത്തിയായി.
إرسال تعليق