തിരുവമ്പാടി: അവധി ആഘോഷിക്കാനെത്തിയ സംഘത്തിലെ യുവാവ് ഇരവഞ്ഞിപ്പുഴയിൽ മുങ്ങി മരിച്ചു. ആനക്കാംപൊയിൽ പതങ്കയത്താണ് സംഭവം.
കേരള ഗ്രാമീൺ ബാങ്ക് നരിപ്പറ്റ ബ്രാഞ്ചിലെ ജീവനക്കാരൻ തലയാട് കണ്ണംപാടി പള്ളിയാലില്‍ ശശികുമാറിന്റെ മകന് അജല്‍ (18) ആണ് മരിച്ചത്.
ഇന്നലെ (ശനിയാഴ്ച) ഉച്ചക്ക് 12 മണി ഓടെയായിരുന്നു അപകടം.
ശിവപുരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ അജൽ ബാലുശേരി കിനാലൂരില്‍ നിന്ന് അവധി ആഘോഷിക്കാനെത്തിയ നാലു കൂട്ടുകാരുടെ കൂടെ വന്നതായിരുന്നു.
ഏറെ താഴ്ച്ചയുള്ള കയത്തിലേക്ക് പാറക്കെട്ടിന് മുകളില്‍ നിന്ന് ചാടിയപ്പോള്‍ ആയിരുന്നു അപകടം സംഭവിച്ചത്. കയത്തില്‍ മുങ്ങിതാണ അജലിനെ കൂടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
മുക്കം ഫയര്‍ഫോഴ്സ് എത്തി യുവാവിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രമീളയാണ് മാതാവ്. സഹോദരന്: അമല്‍.
സംസ്കാരം ഇന്ന് (02-04-2023- ഞായർ) ഉച്ചകഴിഞ്ഞ് 02:00-മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Post a Comment