ന്യൂദല്‍ഹി:
മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മുസ്ലിംകള്‍ക്ക് സംവരണം നല്‍കുന്നതെന്ന് ഭരണഘടനാ വിരുദ്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു.
സാമൂഹിക നിതിക്കും മതേതരത്വത്തിനും വിരുദ്ധമായ മുസ്ലിം സംവരണം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,15,16 എന്നിവയുടെ ലംഘനമാണെന്നും കര്‍ണാടക ചൂണ്ടിക്കാട്ടി.
ഒ.ബി.സി വിഭാഗത്തില്‍നിന്ന് മുസ്ലിംകളെ നീക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് അന്‍ജുമാനെ ഇസ്ലാം സംഘടനയും ഗുലാം റസൂലും നല്‍കിയ ഹരജികളിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. ദശാബ്ദങ്ങളായി മുസ്ലിംകള്‍ക്ക് നല്‍കിവരുന്ന നാല് ശതമാനം സംവരണം വൊക്കലിംഗ, ലിംഗായത്ത് സമുദായങ്ങള്‍ക്ക് തുല്യമായി നല്‍കണമെന്നാണ് കര്‍ണാടക സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.
إرسال تعليق