മുക്കം : വിവിധയിടങ്ങളിൽ കിണറ്റിൽ കുടുങ്ങിയവരെ അഗ്നിരക്ഷാ സേന കരകയറ്റി.
കാരശ്ശേരി ചോണാടിൽ വീട്ടിലെ കിണർ നന്നാക്കാൻ ഇറങ്ങി കുടുങ്ങിയ തേക്കുംകണ്ടി റഫീഖി(38)നെ സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സേന എത്തി റെസ്ക്യു നെറ്റ് ഉപയോഗിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.
👉 കോടഞ്ചേരി , വേളംകോട് കിഴക്കോട്ട് മലയിൽ ബിജുവിന്റെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ മുജീബും(44) കിണറ്റിൽ കുടുങ്ങുകയായിരുന്നു.
സേനാംഗങ്ങളായ കെ.സിന്തിൽ കുമാർ,കെ.നാസർ, കെ.ടി.ജയേഷ്,ചാക്കോ ജോസഫ്,സി.എഫ്.ജോഷി,കെ.എ.ഷിംജു, ഒ.അബ്ദുൽ ജലീൽ, സിവിൽ ഡിഫൻസ് വൊളന്റിയർമാരായ അഖിൽ ജോസഫ്,സിനീഷ് കുമാർ എന്നിവർ ചോണാടും വേളംകോടും രക്ഷാ പ്രവർത്തനത്തിനെത്തി.
👉കിണർ വൃത്തിയാക്കാനിറങ്ങുന്നവർ കിണറ്റിൽ ഓക്സിജന്റെ അളവ് ഉണ്ടോ എന്ന് ഉറപ്പു വരുത്തണമെന്നും മറ്റാരുടെയെങ്കിലും സാന്നിധ്യത്തിൽ മാത്രമേ കിണറ്റിൽ ഇറങ്ങാവൂ എന്നും അഗ്നിരക്ഷാ സേന ഓഫിസർ എം.അബ്ദുൽ ഗഫൂർ പറഞ്ഞു.
അഗ്നിരക്ഷാ സേന നമ്പർ 0495 229 7601
Post a Comment