സംസ്ഥാന ടൂറിസം വകുപ്പ് മലബാർ റിവർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കയാക്കിങ് 2022 മാധ്യമ പുരസ്കാരങ്ങൾ
കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു .
ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷൻ ആയിരുന്നു.

അച്ചടി മാധ്യമത്തിലെ മികച്ച വാർത്ത റിപ്പോർട്ടർ മലയാള മനോരമയിലെ മിത്രൻ വി, അച്ചടി മാധ്യമം മികച്ച ഫോട്ടോഗ്രാഫർ മാതൃഭൂമിയിലെ കൃഷ്ണപ്രദീപ്, ദൃശ്യമാധ്യമത്തിലെ മികച്ച റിപ്പോർട്ടർ  മീഡിയവൺ ചാനലിലെ ഷിദ ജഗത്  ദൃശ്യമാധ്യമത്തിലെ മികച്ച ക്യാമറാമാൻ സിടിവിയിലെ റഫീഖ് തോട്ടുമുക്കം എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.


സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2022 ആഗസ്റ്റിലാണ് ജില്ലയിലെ തുഷാരഗിരിയിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും മലബാർ റിവർ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.

2023 ലെ കയാക്കിങ് മത്സരങ്ങൾ ആഗസ്റ്റ് മാസം 4,5,6 ദിവസങ്ങളിൽ നടക്കുമെന്ന് മന്ത്രി അറിയിച്ചു.

Post a Comment

أحدث أقدم