ബെംഗളൂർ : ഇന്നോവ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൈസൂരിലുണ്ടായ വാഹനാപകടത്തിൽ പത്തു പേർ മരിച്ചു. മൈസൂരുവിലെ ടി നരസിപുരയിലാണ് സംഭവം. ബെല്ലാരി സംഗനക്കൽ സ്വദേശികളാണ് മരിച്ചത്. 
മൈസൂരുവിൽ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു.

  13 പേരാണ് ടൊയോട്ട ഇന്നോവയിലുണ്ടായിരുന്നത്. ഇതിൽ പത്ത് പേരും മരിച്ചു. 
മൂന്ന് പേർ ആശുപത്രിയിലാണ്. ചാമുണ്ഡി ഹിൽസിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് പോകവെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ നാലു പേർ പുരുഷൻമാരും മൂന്ന് വീതം സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. കുട്ടികളിൽ ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്.

Post a Comment

Previous Post Next Post