മക്ക: പിന്‍വലിച്ച 2000 രൂപ നോട്ടുമായി ഇന്ത്യയിൽ നിന്നും ഹാജിമാര്‍ വരരുതെന്ന് മുന്നറിയിപ്പ്.
 തീര്‍ഥാടനത്തിനെത്തുമ്പോഴുള്ള ചെലവുകള്‍ക്കായി സൗദിയില്‍ എത്തി മാറാം എന്ന് കരുതി പലരും ഇന്ത്യന്‍ രൂപ കൈയില്‍ വെക്കാറുണ്ട്. 

എന്നാല്‍ സര്‍ക്കാര്‍ പിന്‍വലിച്ചതോടെ 2000 രൂപ നോട്ടിന് പകരമായി സൗദി റിയാല്‍ നല്‍കുന്നത് പല മണി എക്‌സ്‌ചേഞ്ചുകളും നിര്‍ത്തിവെച്ചു.

സെപ്റ്റംബര്‍ 30 വരെ 2000 രൂപക്ക് പ്രാബല്യമുണ്ടെങ്കിലും ഇന്ത്യയിലും ഇപ്പോള്‍ പലരും ഈ നോട്ട് സ്വീകരിക്കുന്നില്ല. 
2000 രൂപ നോട്ടുമായി എത്തിയാല്‍ ഹജ് തീര്‍ഥാടകര്‍ക്ക് അത് സൗദി റിയാലായി മാറ്റിയെടുക്കാന്‍ സാധിക്കില്ല.

 ഇക്കാര്യം തീര്‍ഥാടകരും അവരെ കൊണ്ടുവരുന്നവരും ശ്രദ്ധിക്കണം.
 

Post a Comment

Previous Post Next Post