തിരുവമ്പാടി:
ലോക പുകയിലരഹിത ദിനത്തിൻ്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കുടുംബശ്രീ ബാലസഭയുടെയും നേതൃത്വത്തിൽ ഹൈസ്കൂൾ-ഹയർസെക്കൻ്ററി വിദ്യാർത്ഥികൾക്കായി ഉപന്യാസരചനാ മത്സരം നടത്തുന്നു.
'പുകയിലരഹിത ഭവനം' എന്ന വിഷയത്തിലാണ് ഉപന്യാസരചനാ മത്സരം നടത്തുന്നത്. ഉപന്യാസം 400 വാക്കുകളിൽ കവിയരുത്. എൻട്രികൾ 2023 മെയ് 29ന് 3 മണിക്ക് മുൻപ് പേര്, വയസ്സ്, മേൽവിലാസം, ഫോൺ നമ്പർ, സ്കൂളിൻ്റെ പേര്, പഠിക്കുന്ന ക്ലാസ്സ് എന്നിവ സഹിതം തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ സിഡിഎസ് ഓഫീസില്‍ ഏൽപ്പിക്കുകയോ fhchitbdy@gmail.com എന്ന വിലാസത്തിൽ അയക്കുകയോ ചെയ്യേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ ഡോ.ഫെസിന ഹസ്സൻ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന രചനകൾക്ക് സമ്മാനം നൽകുന്നതാണ്.

Post a Comment