കട്ടിപ്പാറ : ചമൽ ഗവൺമെന്റ് എൽ പി സ്കൂളിലെ പ്രീ പ്രൈമറിക്കു വേണ്ടി സർവ്വശിക്ഷാ കേരളം അനുവദിച്ച വർണക്കൂടാരം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാടിനു സമർപ്പിച്ചു.
ചടങ്ങിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് ആധ്യക്ഷ്യം വഹിച്ചു.
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി തോമസ് സ്ഥിരം സമിതി അംഗങ്ങളായ അനിൽ ജോർജ്, ബേബി രവീന്ദ്രൻ, ഷാഹിം ഹാജി.
ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോട്, ഗ്രാമപഞ്ചായത്ത് അംഗം വിഷ്ണു ചുണ്ടൻകുഴി, കൊടുവള്ളി ബി പി സി വി. എം. മെഹറലി, ഹെഡ്മാസ്റ്റർ അഹമ്മദ് ബഷീർ, പിടിഎ പ്രസിഡണ്ട് ആസിഫ് പി എം, എസ് എം സി ചെയർമാൻ ഗിരിജാക്ഷൻ, എം പി ടി എ ചെയർപേഴ്സൺ ലിജിത ബിജു, പൂർവ വിദ്യാർഥി സമിതി പ്രസിഡണ്ട് അമൃത് സാഗർ, സെക്രട്ടറി എം എ അബ്ദുൽ ഖാദർ, ജയശ്രീ വി വി എന്നിവർ സംസാരിച്ചു.

إرسال تعليق