തിരുവമ്പാടി : നാടിന്റെ സാമൂഹിക - സാംസ്കാരിക -ജീവകാരുണ്യ മേഖലകളിൽ അഭിമാനകരമായി കാൽ നൂറ്റാണ്ട് പിന്നിടുന്ന തിരുവമ്പാടി സി.എച്ച്. മുഹമ്മദ് കോയ കൾച്ചറൽ സെന്റർ സിൽവർ ജൂബിലി ആഘോഷിക്കുകയാണ്. 2023 മെയ് 26 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ തിരുവമ്പാടി എം.സി. ഓഡിറ്റോറിയത്തിൽ വെച്ച് വൈവിധ്യമാർന്ന പരിപാടികളോടെ ജൂബിലി ആഘോഷങ്ങൾ നടക്കും.
സാധാരണക്കാരും കുടിയേറ്റ കർഷകരും അധിവസിക്കുന്ന മലയോര ഗ്രാമത്തിന്റെ ആവശ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടും നിലാരംമ്പരെ ചേർത്തു പിടിച്ചുമാണ് ഇക്കാലമത്രയും സെന്റർ പ്രവർത്തിച്ചത്. വീട് നിർമ്മാണം,ചികിത്സാ - വിവാഹ സഹായങ്ങൾ , സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ഭക്ഷ്യ കിറ്റ് വിതരണം, പ്രളയ കാലത്ത് ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് സഹായം, കനിവ് പദ്ധതിയിൽ ആടിനെ നൽകൽ, ഓണം- വിഷു -റമദാൻ റിലീഫുകൾ തുടങ്ങി സെന്ററിന്റെ കർമ്മമേഖല വിപുലമായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് 4 മണിയോടെ വിദ്യാർത്ഥികളുടെയും നാട്ടിലെ കലാകാരന്മാരുടെയും വ്യത്യസ്ത കലാപരിപാടികളോടെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാവും. ശേഷം 6 മണി മുതൽ സംഘടിപ്പിക്കപ്പെടുന്ന സാംസ്കാരിക സമ്മേളനം ടി.ടി ഇസ്മായിൽ സാഹിബ് ഉദ്ഘാടനം നിർവഹിക്കും. മലയോര മേഖലയിലെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക പൊതുമേഖലയിലെ പ്രമുഖർ സംബന്ധിക്കുന്ന വേദിയിൽ ബല്ലേ മ്യൂസിക് ബാൻഡ് (ഉപകാരം ടീം) ഒരുക്കുന്ന ഗാനമേളയും വിവിധ വ്യക്തികളെ ആദരിക്കലും നടക്കുo
മുഴുവൻ ആളുകളും വെള്ളിയാഴ്ച്ച വൈകീട്ട് 4 മുതൽ ഈ സ്നേഹ സംഗമത്തിന്റെ ഭാഗമാകണമെന്നും സ്വാഗത സംഘം ചെയർമാൻ മുജീബ് റഹ്മാനും കൺവീനർ അസ്കർ ചെറിയഅമ്പലത്തും അറിയിച്ചു.

Post a Comment