കൂടരഞ്ഞി: കൂമ്പാറ , മലയോര കായി കപ്രേമികളുടെ ചിരകാലാഭിലാ ഷമായ കൂമ്പാറ പൊതുമൈതാനം യാഥാർഥ്യമായി. 
കുമ്പാറ ഗവ. ട്രൈബൽ എൽ.പി. സ്കൂൾ വളപ്പി ലാണ് ആധുനികസൗകര്യങ്ങളോ ടെ സ്റ്റേഡിയം പണിതിരിക്കുന്നത്. സ്കൂൾ വിദ്യാർഥികൾക്കു പുറമേ പൊതുജനങ്ങൾക്കും ഉപയോഗിക്കാം.
ലിന്റോ ജോസഫ് എം .എൽ.എ. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറായ സമയത്താണ് തുക അനുവദിക്കുന്നത്.

24 ലക്ഷം രൂപ ചെലവിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടു ത്തിയാണ് സ്റ്റേഡിയം പണിതത്. 
1610 ചതുരശ്രമീറ്റർ വിസ്തൃതിയും 60 മീറ്റർ നീളവുമുണ്ട്. 
മൂന്നു വരികളായി ഗാലറികൂടി ഉൾപ്പെ ടുന്നതാണ് സ്റ്റേഡിയം.

 തെക്കു പടിഞ്ഞാറ് വശങ്ങളിൽ 5.5 മീറ്റർ ഉയരത്തിൽ നെറ്റ് സ്ഥാപിച്ചിട്ടുണ്ട്. 
ഒട്ടേറെഫുട്ബോൾ, വോളിബോൾ കായികതാരങ്ങളുള്ള പ്രദേശമാണിത്.

സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ജൂണിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് അറിയിച്ചു.

Post a Comment

Previous Post Next Post