കോഴിക്കോട് : വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്തുകൊണ്ട് മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, ജനങ്ങളെ ആക്രമിക്കുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലുവാൻ അനുവദിക്കുക, കൃഷിയിടത്തിൽ വന്യജീവികളെ കൊല്ലുവാൻ തോക്ക് ലൈസൻസ് നൽകുക, എന്നീ ആവശ്യങ്ങളുമായി കേരള കർഷക യൂണിയൻ എം നാളെ22/05/23ന് സംസ്ഥാന വ്യാപകമായി ഡി എഫ് ഓ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തും.
ആയതിന്റെ ഭാഗമായി കർഷക യൂണിയൻ എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നാളെ 22/05/23ന് രാവിലെ 11 മണിക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന്, ഇന്ന് തിരുവമ്പാടി ലിറ്റിൽ കിംഗ്ഡം സ്കൂളിൽ നടന്ന കർഷക യൂണിയൻ(എം) കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.
യോഗം കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് ടി എം ജോസഫ് ഉദ്ഘാടനം ചെയ്തു.
കർഷക യൂണിയൻ എം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ജോസഫ് പൈമ്പിള്ളി അധ്യക്ഷനായിരുന്നു.
ജില്ലാ ജനറൽ സെക്രട്ടറി അഗസ്റ്റിൻ ചെമ്പ് കെട്ടിക്കൽ, മാത്യു ചെമ്പോട്ടിക്കൽ, റോയി മുരിക്കോലിൽ, സിജോ വടക്കെൻ തോട്ടം, വിൽസൺ താഴത്ത് പറമ്പിൽ, ജോയി മ്ലാക്കുഴി, ബാബു പീറ്റർ, ഖാദർ ഹാജി, മാത്യു തറപ്പുതൊട്ടി, ജോണി താഴെത്തു വീട്ടിൽ എന്നിവർ സംസാരിച്ചു.

Post a Comment