കൂടരഞ്ഞി:
കുട്ടികളുടെ മാനസികവും ശാരീരികവും വൈജ്ഞാനികവുമായ ഉന്നമനം ലക്ഷ്യമാക്കി സ്കൂൾ അവധിക്കാലം മാറ്റിയെടുക്കുന്നതിനായി പട്ടികവർഗ്ഗ വികസന വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കുട്ടികളുടെ കലാകായിക സാംസ്കാരിക പരിപാടിയായ "വികസനോത്സവം 2023 "ഗോത്ര താളം " എന്ന പേരിൽ കൂടരഞ്ഞി പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. 


കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെയും കൂടരഞ്ഞി'ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ  റോസ്‌ലി ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലീഷ് സ്വാഗതം പറഞ്ഞു.

വാർഡ് മെമ്പർമാരായ ജോണി വാളി പ്ലാക്കൽ, ജറീന റോയ് ,CDS ചെയർപേഴ്സൺ ശ്രീജമോൾ കെ. ആർ. ക്ലാർക്ക് ദീപക്,  എന്നിവർ സംസാരിച്ചു. 

കൂടരഞ്ഞി പഞ്ചായത്തിലെ എല്ലാ പട്ടികവർഗ്ഗ കോളനിയിലെയും കുട്ടികളും കോളനി നിവാസികളും പങ്കെടുത്ത പരിപാടി അക്ഷരാർത്ഥത്തിൽ നാടിൻ്റെ ഉത്സവമായി മാറി. 
പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.

Post a Comment

أحدث أقدم