തിരുവമ്പാടി : 
സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച സ്കൂൾ ഗെയ്റ്റ് , മാർ റെമിജിയോസ് ഇഞ്ചനാനിയിൽ വെഞ്ചരിച്ച് ഉദ്ഘാടനം ചെയ്തു.

 ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ പി. പ്രവേശനകവാടത്തിൽ നാട മുറിച്ചു.

1961 ലെ സ്റ്റാഫ് ഫോട്ടോ സ്കൂൾ ഓഫീസിൽ മാനേജർ റവ.ഫാ. തോമസ് നാഗപറമ്പിൽ അനാഛാദനം ചെയ്തു. നവീകരിച്ച സ്റ്റാഫ് റഫറൻസ് ലൈബ്രറി മാർ ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.

 സ്കൂൾ മാനേജർ റവ.ഫാ.തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഉപജില്ല വിദ്യഭ്യാസ ഓഫീസർ ഓംകാരനാഥൻ.പി, വാർഡ് മെമ്പർ ലിസി അബ്രാഹം, ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ ,മുൻ ഹെഡ്മാസ്റ്റർ സണ്ണി ടി.ജെ, പാരിഷ് കൗൺസിൽ സെക്രട്ടറി തോമസ് വലിയപറമ്പൻ , പി.ടി.എ പ്രസിഡന്റ് അനീഷ് കുമാർ എന്നിവർ സംസാരിച്ചു.

 സ്കൂളിന് പൂർവ്വാധ്യാപക ഫോട്ടോ സംഭാവന ചെയ്ത തോമസ് മുണ്ടയ്ക്കൽ, പ്രവേശന കവാട നിർമ്മാണത്തിന് നേതൃത്വം നൽകിയ ബോട്ടിഗ ഡിസൈൻസ് ഉടമകളായ നിക്സൺ,ഡൊണാൾഡ് എന്നിവരെ മെമന്റോ നൽകി ആദരിച്ചു. സേക്രഡ് ഹാർട്ട് യു.പി.സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരുടെ സഹകരണത്തോടെയാണ് ഗെയ്റ്റ് നിർമ്മാണം പൂർത്തിയാക്കിയത്. അധ്യാപകർ, രക്ഷിതാക്കൾ, ഫെറോനപ്പള്ളി ട്രസ്റ്റിമാർ , അഭ്യുദയകാംഷികൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post