തിരുവനന്തപുരം:
പ്ലസ് വൺ ഏക ജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർക്ക് ഇന്ന് രാവിലെ 11 മുതൽ ബുധനാഴ്ച വരെ സ്കൂളുകളിൽ പ്രവേശനം നേടാം.
അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ "Click for Higher Secondary Admission" എന്ന ലിങ്കിലൂടെ ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ First Allotment Results എന്ന ലിങ്കിലൂടെ ലഭിക്കും.
അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷാകർത്താവിനൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്ന് പ്രവേശനസമയത്ത് പ്രിന്റ് എടുത്ത് നൽകും.
ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വേരിഫിക്കേഷനുശേഷം സ്കൂളിൽ അടക്കാം. മറ്റ് ഓപ്ഷനുകളിൽ അലോക്കുന്ന ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.
താൽക്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കുകയും ചെയ്യാം. ഇതിനായി പ്രവേശനം നേടുന്ന സ്കൂളിൽ അപേക്ഷ നൽകണം. അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല.
അലോട്മെന്റ് ലഭിക്കുന്നവരെല്ലാം നിർദിഷ്ട സമയത്തുതന്നെ സ്കൂളിൽ പ്രവേശനത്തിനു ഹാജരാവണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്മെന്റിനുശേഷം സപ്പ്ളിമെന്ററി അലോട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്മെന്റിനു പരിഗണികാത്ത അപേക്ഷകർക്ക് സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാം.
സ്പോർട്സ് ക്വാട്ട അലോട്മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട് . 20, 21 തീയതികളിലായിരിക്കും പ്രവേശനം. ഏറ്റവുമധികം മെറിറ്റു സിറ്റുകളുമായി മുഖ്യഘട്ടത്തിലെ അലോട്മെന്റ് തുടങ്ങുന്നത് ഈ വർഷമാണ്.
പിന്നാക്ക, ന്യൂനപക്ഷ മാനേജ്മെന്റുകളുടേതല്ലാത്ത എയ്ഡഡ് സ്കൂളുകളിലെ 10 ശതമാനം കമ്മ്യൂണിറ്റി മെറിറ്റു സീറ്റുകൾ ഹൈകോടതി ഉത്തരവുപ്രകാരം പൊതുമെറിറ്റിലേക്കു മാറ്റിയിട്ടുണ്ട്. അതിലൂടെ മെറിറ്റിൽ അയ്യായിരത്തോളം സീറ്റ് അധികമായിട്ടുണ്ട്. അതും സപ്പ്ളിമെന്ററി അലോട്മെന്റ് ഘട്ടത്തിൽ വരുത്താറുള്ള സിറ്റുവർധന ആദ്യം തന്നെ നടത്തിയതിനാലുമാണു മെറിറ്റ് സീറ്റുകളിൽ വർധനയുണ്ടായത്
വി.എച്ച്.എസ്.ഇ: 21 വരെ പ്രവേശനം
വെബ് വിലെ First Allotment Results എന്ന ലിങ്കിലെ Candidate Login-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ് വേർഡും നൽകി അപേക്ഷകർക്ക് അലോട്മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നത്തിനും അലോട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും.
ഒന്നാം അലോട്മെന്റിന്റെ അടിസ്ഥാനത്തിൽ 21- വൈകീട്ട് നാലുവരെ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്ഥിര പ്രവേശനമാണ്. താത്കാലിക പ്രവേശനമില്ല.
താഴ്ന്ന ഓപ്ഷനിലാണ് അലോട്മെന്റ് ലഭിച്ചതെങ്കിൽ ഉയർന്ന ഓപ്ഷനിൽ അലോട്മെന്റ് ലഭിക്കൻ കാത്തിരിക്കുന്നതിനായി താത്കാലിക പ്രവേശനം നേടാം.
ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥി 21-ന് വൈകീട്ട് നാലിനു മുമ്പ് അലോട്മെന്റ് ലഭിച്ച സ്കൂളിൽ റിപ്പോർട്ടുചെയ്തു സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാതിരുന്നാൽ, പ്രവേശന പ്രക്രിയയിൽ നിന്നു പുറത്താകും.
Post a Comment