താമരശ്ശേരി: 
 ഈങ്ങാപ്പുഴയിൽ പ്രവർത്തിച്ചു വന്ന  പുതുപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് വെസ്റ്റ് പുതുപ്പാടിയിൽ കെ.എസ്.ഇ.ബി. യുടെ സ്വന്തം സ്ഥലത്ത് നിർമ്മിച്ച പുതിയ കെട്ടിടം ജൂൺ 9 ന് ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 രാവിലെ  10.30 ന് വൈദ്യുതി വകുപ്പുമന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായാണ്
കെട്ടിടം ഉദ്ഘാടനം ചെയ്യുക.

 തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫ് ചടങ്ങിൽ   അദ്ധ്യക്ഷത വഹിക്കും. 

 കെട്ടിടത്തിന് സമീപം നിർമ്മാണം പൂർത്തിയായ ഇവി ചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

 22000ത്തിനടുത്ത് ഉപഭോക്താക്കളുള്ള പുതുപ്പാടി സെക്ഷൻ ഭൂവിസ്തൃതിയും ദുർഘടമായ ഭൂപ്രകൃതിയും കാരണം വൈദ്യുതി വിതരണ സംവിധാനങ്ങളുടെ  പരിപാലനം  ഏറെ ശ്രമകരമായിരുന്നു. വൈദ്യുതി തടസ്സങ്ങൾ കുറച്ചു കൊണ്ടു വരുന്നതിനായി പോയവർഷങ്ങളിൽ ഒട്ടേറെ പ്രവർത്തനങ്ങൾ പുതുപ്പാടി സെക്ഷൻ പരിധിയിൽ പൂർത്തീകരിച്ചു.  143 ട്രാൻസ്ഫോർമറുകൾ,89.97 സർക്യൂട്ട് കിലോമീറ്റർ 11 കെവി ലൈൻ, 250 കിലോമീറ്ററോളം  ത്രീ ഫേസ് ലൈനുകൾ ,400 കിലോമീറ്ററോളം  സിംഗിൾ ഫേസ് ലൈൻ എന്നിവ കൂടാതെ അടുത്ത കാലത്തായി 22 കിലോമീറ്റർ എ.ബി.സി.  കേബിളുകളും വൈദ്യുതി വിതരണത്തിനായി ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.

വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം പബ്ലിസിറ്റി ചെയർമാൻ ഡെന്നി വർഗീസ്, 
കെ.എസ്.ഇ.ബി. 
താമരശ്ശേരി ഇലക്ട്രിക്കൽ സബ്ഡിവിഷൻ
അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ പി. സജിത്ത് കുമാർ, ഓമശ്ശേരി എ.ഇ: കെ. ബിനേഷ് എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم