പാലക്കാട് : ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചു. മണ്ണാർക്കാട്ടുനിന്ന് ആനക്കട്ടിയിലേക്ക് പോയ ബസിന്റെ ടയറാണ് അട്ടപ്പാടിയിൽ വെച്ച് ഊരിത്തെറിച്ചത്.
ഓട്ടത്തിനിടെ ബസിന്റെ പിറകുവശത്തെ ടയർ ഊരിപ്പോവുകയായിരുന്നു. ഇതോടെ ബസ് ഒരു വശത്തേക്ക് ചെരിഞ്ഞു. സമീപത്തെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
إرسال تعليق