തിരുവമ്പാടി:
 പരിസ്ഥിതിയെ അറിയാനും അതിന്റെ ഭാഗമാകാനും  പരിസ്ഥിതി ദിനത്തിൽ വിവിധ പരിപാടികളുമായി വിദ്യാർത്ഥികൾ. 

സഹപാഠിക്ക് സ്നേഹ വിത്തുകളും ചെടികളും കൈമാറുകയും സ്കൂളും പരിസരവും വൃക്ഷത്തെകൾ നിറച്ചു കൊണ്ട്  പുതുവർഷത്തിന്റെ നൻമകൾ സ്വായത്തമാക്കുകയാണ് വിദ്യാർത്ഥികൾ. 


ഇതോടൊപ്പം ഒയസ്ക ഇന്റർനാഷണൽ , സ്കൂൾ നെച്ചർ ക്ലബ് എന്നിവരുമായി സഹകരിച്ച് വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ നടുകയുണ്ടായി.

 സ്കൂളിലെ അന്ധ വിദ്യാർത്ഥിയായ ജ്യൂവൽ മനോജ് പ്രകൃതിയെ മനക്കണ്ണുകൊണ്ട് തിരിച്ചറിഞ്ഞ് മരം നട്ട് ഏവർക്കും  നൻമയുടെ കരുത്ത് പകർന്നു നൽകി. ഇതോടൊപ്പം പരിസ്ഥിതി ദിന ക്വിസ്, ക്യാമ്പസ് ശുചീകരണം, പോസ്റ്റർ നിർമ്മാണം,ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ഹെർബേറിയം നിർമ്മിക്കൽ , ബോട്ടിൽ ബൂത്ത് നിർമ്മിക്കൽ, തുണി സഞ്ചി നിർമ്മാണം, പ്ലാസ്റ്റിക്കിനെതിരെ സൈക്കിൾ റാലി തുടങ്ങിയവ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായുള്ള പുതുമയാർന്ന പരിപാടികളാണ്.വിപിൻ എം. സെബാസ്റ്റ്യൻ ( പ്രിൻസിപ്പാൾ) , സജി തോമസ് ( ഹെഡ്മാസ്റ്റർ), ജോമോൻ തോമസ് (ഒയിസ്ക പ്രസിഡണ്ട് ) , മുഹമ്മദ് ഫാസിൽ( കൃഷി ഓഫീസർ), ജെമീഷ് സെബാസ്റ്റ്യൻ( പി.ടി. എ പ്രസിഡണ്ട്),  സെബാസ്റ്റ്യൻ കെ.ടി, തോമസ് വലിയ പറമ്പൻ , പി.ജെ ജോസഫ്,അനീഷ് ജോസ് , മിനിമോൾ തോമസ് ലാലി ജേക്കബ്, ലിറ്റി സെബാസ്റ്റ്യൻ ,സോജി ജോസ് എന്നിവർ നേതൃത്വം വഹിച്ചു.

Post a Comment

Previous Post Next Post