ഓമശ്ശേരി: അമ്പലക്കണ്ടി എട്ടാം വാർഡിലെ വിവിധ ഭാഗങ്ങളിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ റോഡ് സേഫ്റ്റി മിററുകൾ സ്ഥാപിക്കുന്നു.
സന്നദ്ധരായ വ്യക്തികളുടേയും സംഘടനകളുടേയും സഹായത്തോടെയാണ് പൊതു ജനങ്ങൾക്കും വാഹനങ്ങൾക്കും ഏറെ ഉപകാരപ്രദമവുന്ന സേഫ്റ്റി മിററുകൾ സ്ഥാപിക്കുന്നത്.
ആദ്യഘട്ടത്തിൽ വാർഡിലെ പ്രധാനപ്പെട്ട അഞ്ചിടങ്ങളിലാണ് സുരക്ഷാ കണ്ണാടികൾ സ്ഥാപിച്ചത്.
ജാറം കണ്ടിയിൽ വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.
വാർഡ് വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.മുൻ മെമ്പർ കെ.ടി.മുഹമ്മദ്,നെച്ചൂളി മുഹമ്മദ് ഹാജി,ആർ.എം.അനീസ്,പി.പി.നൗഫൽ,പി.അഹമ്മദ് കുട്ടി,ബഷീർ മാസ്റ്റർ മാളികക്കണ്ടി,യു.കെ.അബ്ദുൽ അസീസ് മുസ്‌ലിയാർ,വി.സി.ഇബ്രാഹീം,കെ.ടി.എ.ഖാദർ,മഠത്തിൽ ഖാദർ,സി.വി.ഹുസൈൻ,നെച്ചൂളി സ്വിദ്ദീഖ്,അൻസാർ ഇബ്നു അലി,സി.വി.ഹുസൈൻ,പി.അബൂബക്കർ മാസ്റ്റർ,പി.ടി.മുഹമ്മദ്,അബൂബക്കർ എന്നിവർ സംസാരിച്ചു.
ഫോട്ടോ:ജാറം കണ്ടിയിൽ സ്ഥാപിച്ച റോഡ് സേഫ്റ്റി മിറർ വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

Post a Comment