തിരുവമ്പാടി:
തിരുവമ്പാടിയുടെ അക്ഷരതറവാടായ സേക്രഡ് ഹാർട്ട് യു.പി സ്കൂളിന്റെ 2023 - 24 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണാഭമായ ചടങ്ങിൽ സംഘടിക്കപ്പെട്ടു.
കളർ ബലൂണുകളും, ക്രയോൺസുമായി നവാഗതർ പ്രവേശനോത്സവത്തെ വരവേറ്റു.
രാവിലെ നടന്ന സ്കൂൾ തല പ്രവേശനോത്സവത്തിൽ സ്കൂൾ അസി. മാനേജർ ഫാ.ജിതിൻ, വാർഡ് മെമ്പർ  ലിസി അബ്രാഹം എന്നിവർ മുഖ്യഭാഷണം നടത്തി.



 മുൻ ഹെഡ്മാസ്റ്റർ  അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ , തങ്കമ്മ ടീച്ചർ എന്നിവർ പുസ്തകവിതരണോദ്ഘാടനം നിർവ്വഹിച്ച് കുട്ടികളോട് സംവദിച്ചു.

അധ്യാപകരായ അബ്ദുൾ റഷീദ്, ദിലീപ് മാത്യൂസ് , വിദ്യാർത്ഥി പ്രതിനിധി അനുഗ്രഹ ബിഎസ് എന്നിവർ ആശംസകൾ അർപ്പിച്ചു.. ശ്രീമതി ഫിലോമിന പി.ജെ നന്ദി രേഖപ്പെടുത്തി.. തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു., പായസവിതരണവും ഉച്ച ഭക്ഷണവും മുഴുവൻ കുട്ടികൾക്കും നൽകി.

അധ്യാപകരായ ജാൻസി, ബീന റോസ്, ഷോളി, അയൂബ്, ആഗി, സി. ആൻസ് മരിയ, അബ്ദുറബ്ബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post