കൈതപോയിൽ : ലഹരി വിരുദ്ധ സമിതി കൈതപൊയിലിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.
വർധിച്ചു വരുന്ന മയക്കുമരുന്ന് മാഫിയകളെ ജനകീയ മായി പ്രതിരോധിക്കുമെന്ന് സമിതി മുന്നറിയിപ്പ് നൽകി.
വിവിധ ഡിപ്പാർട്ട്മെന്റ്കളെ സമാന്യയിപ്പിച്ച് ലഹരി മാഫിയകൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന് ലഹരി വിരുദ്ധ സമിതി പ്രഖ്യാപിച്ചു. ചെയർമാൻ സി കെ ബഷീർ അധ്യക്ഷത വഹിച്ചു.
മുത്തു അബ്ദുൽ സലാം ലഹരി വിരുദ്ധ സന്ദേശം നൽകി. കോഡിനേറ്റർ ആർ. കെ ഷാഫി സ്വാഗതവും ദിവ്യ ക്ലബ് സെക്രട്ടറി ഷഫീക് എ കെ നന്ദിയും പറഞ്ഞു.
ലഹരി വിരുദ്ധ സമിതി നേതാക്കളായ കെ സി ശിഹാബ്, ജാഫർ പി, സി എ മുഹമ്മദ്, ആർ. കെ. മൊയ്തീൻ കോയ ഹാജി, ശരീഫ് സി പി,ജാബിർ പയ്യൻപടി,
സൈഫുദ്ധീൻ വാരിയത്ത്,ടി കെ സുബൈർ, അഷ്‌റഫ് ടി ടി, അഫ്സൽ എം എം, നൗഷാദ് പുൽപറമ്പിൽ, എ സി അബ്ദുൽ അസീസ്, സി അഷ്‌റഫ്,ജംഷിദ് എരഞ്ഞോണ ലഹരി വിരുദ്ധ റാലി ക്ക് നേതൃത്വം നൽകി.
إرسال تعليق