ചെലവൂർ യൂണിറ്റ് ജേതാക്കളായി
ചെലവൂർ :
സർഗവസന്തം പെയ്തിറങ്ങിയ എസ്.എസ്. എഫ് ചെലവൂർ സെക്ടർ സാഹിത്യോത്സവിന് പരിസമാപ്തി.
ജൂൺ 24 ശനിയായ്ച്ച വൈകുന്നേരം ആരംഭിച്ച പരിപാടിയിൽ ഏഴ് വിഭാഗങ്ങളിലായി 100 മത്സരയിനങ്ങളിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു.
ചെലവൂർ യൂണിറ്റ് കലാ കിരീടം സ്വന്തമാക്കി. അമ്മോത്ത്,വിരുപ്പിൽ യൂണിറ്റുകൾ യഥാക്രമം രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി.മുസമ്മിൽ അമ്മോത്തിനെ കലാപ്രതിഭയായു റിദാൻ അമ്മോത്തിനെ സർഗ്ഗപ്രതിഭ യായും തെരഞ്ഞെടുത്തു.
ഉദ്ഘാടന സെക്ഷനിന് പ്രസക്ത കവി മോഹനൻ പുതിയെടത്ത് ഉദ്ഘാടനം നിർവഹിച്ചു.സമാപന സെക്ഷനിന് SSF കോഴിക്കോട് ജില്ല, മുൻ പ്രസിഡന്റ് ശരീഫ് സഖാഫി താത്തൂർ ഉദ്ഘാടനം ചെയ്തു .
ശരീഫ് സഖാഫി താത്തൂർ ചാമ്പ്യൻമാർക്കുള്ള ട്രോഫി വിതരണം ചെയ്തു.
ഫിജാസ് വെള്ളിമാട്കുന്ന് സ്വാഗതവും മുഹ്യദ്ധീൻ സഖാഫി നന്ദിയും പറഞ്ഞു.
إرسال تعليق