തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾക്ക് കട്ടിൽ നൽകുന്ന പദ്ധതിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വിതരണോത്ഘാടനം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദു റഹിമാൻ അദ്ധ്യക്ഷനായി.
ഗ്രാമ പഞ്ചായത്തിലെ 240 വയോജനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ കട്ടിൽ നൽകുന്നത്. ഇന്ന് 8,13,14 വാർഡുകളിലെ വയോജനങ്ങൾക്കാണ് കട്ടിൽ വിതരണം ചെയ്തത്. എല്ലാ വാർഡുകളിലേയും ഗുണഭോക്താക്കൾക്ക് അവരുടെ അടുത്ത പ്രദേശത്ത് തന്നെ കട്ടിലുകൾ ഇറക്കി നൽകാനാണ് പദ്ധതി.
സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , ഷൗക്കത്തലി കൊല്ലളത്തിൽ, കെ.എം ബേബി, അപ്പു കോട്ടയിൽ, ഐ.സി.ഡി. എസ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Post a Comment