പെരിന്തൽമണ്ണ: 
അങ്ങാടിപ്പുറം  നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സംവിധാനമാകുന്നു. അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിനും വൺലൈൻ ട്രാഫിക് കർശനമായി നടപ്പാക്കുന്നതിനും തീരുമാനിച്ചു. 
സ്‌കൂൾ സമയത്ത് വലിയ വാഹനങ്ങൾ നിയന്ത്രിക്കാനും വൺവേ സംവിധാനം ഏർപ്പെടുത്തുന്നതിനും നടപടിയായി.

ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് മഞ്ഞളാംകുഴി അലി എം.എൽ.എ.യുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സബ്കളക്ടർ ശ്രീധന്യ സുരേഷിന്റെ ചേംബറിൽ ചേർന്ന ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് പുതിയ തീരുമാനം. ഗതാഗതക്കുരുക്കിന് പരിഹാരം ആവശ്യപ്പെട്ട് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും എം.എൽ.എ. കത്തു നൽകിയിരുന്നു.

അങ്ങാടിപ്പുറത്തെ വ്യാപാരി സംഘടനകൾ, മോട്ടോർ തൊഴിലാളി സംഘടനകൾ, ബസ് ഓണേഴ്സ് അസോസിയേഷൻ, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ട്രാഫിക് കമ്മിറ്റി ചേരാനും യോഗം നിർദേശിച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, ജോ. ആർ.ടി.ഒ., പി.ഡബ്ല്യു.ഡി. റോഡ്സ്, എൻ.എച്ച്. ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


Post a Comment

Previous Post Next Post